KeralaLatest NewsNews

കണ്ണൂർ പ്രസ്സ് ക്ലബ്ബ് തെരഞ്ഞെടുപ്പ് : ജില്ലാ സെക്രട്ടറി ഇടപെട്ടിട്ടും ദേശാഭിമാനി പാനലിന് കനത്ത തോൽവി

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ട് പ്രചരണത്തിന് നേതൃത്വം കൊടുത്ത ദേശാഭിമാനി പാനലിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി.പാര്‍ട്ടി താത്പര്യപ്രകാരമാണ് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശ പ്രകാരം ജയകൃഷ്ണന്‍ നരിക്കുട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി പ്രശാന്ത് പുത്തലത്ത് 33 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേശാഭിമാനി പാനലിനെ തോല്‍പ്പിച്ചത്. കണ്ണൂര്‍ പ്രസ്സ് ക്ലബിന്റെ ചരിത്രത്തിലാദ്യമായി ദേശാഭിമാനി പ്രതിനിധി പരാജയപ്പെട്ടത് സി.പി.എമ്മിന് കനത്ത തിരിച്ചടി തന്നെയായി.

ദേശാഭിമാനി പാനലിലെ വീക്ഷണം പ്രതിനിധി പി.സജിത് കുമാര്‍ അടക്കം മത്സരിച്ച പത്ത് പേരും പരാജയപ്പെട്ടു. പ്രസിഡണ്ടായി മാധ്യമം ബ്യൂറോ ചീഫ് എ.കെ. ഹാരിസും സെക്രട്ടറിയായി പ്രശാന്ത് പുത്തലത്തുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിജി ഉലഹന്നാനാണ് ട്രഷറര്‍. (ദീപിക)കെ.ശശി (ചന്ദ്രിക) യാണ് വൈസ് പ്രസിഡണ്ട്. പ്രവീണ്‍ ദാസ് (മലയാള മനോരമ) ജോയിന്റി സെക്രട്ടറി. ജില്ലാ കമ്മിറ്റി അംഗങ്ങളായി സബിന പത്മന്‍ (ജനയുഗം) സുനില്‍ കുമാര്‍ (സിറാജ്) ഗണേശ് മോഹന്‍(ജന്മ ഭൂമി) മഹേഷ് ബാബു(സുപ്രഭാതം) ബഷീര്‍ വി.കെ.(തേജസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ദേശാഭിമാനിയിലെ സ്ഥാനാർത്ഥിയുടെ വിജയത്തിനായ് സി പി എം കണ്ണുർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പാർട്ടി പത്രത്തിലും, മറ്റു മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സി പി എം അനുഭാവികളായ മാധ്യമ പ്രവർത്തകരെയും, പാർട്ടി അംഗങ്ങളുമായ മാധ്യമ പ്രവർത്തകരെയും പി.ജയരാജൻ നേരിട്ട് ഫോണിൽ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പത്രപ്രതിനിധി എല്ലാ ജില്ലകളിലും പ്രധാന പോസ്റ്റിൽ ഉണ്ടാവണം എന്നായിരുന്നു സിപിഎം തീരുമാനം. അതിനാണ് കണ്ണൂരിൽ തിരിച്ചടിയായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button