ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ഏവിയേഷന്‍ സര്‍വ്വകലാശാല യുപി റായ്ബറേലിയിലെ ഫുര്‍സത്ഗഞ്ചില്‍ ഈ മാസം 18ന് ഉദ്ഘാടനം ചെയ്യും. വിമാനം പറത്തലിനുള്ള പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് ഈ സര്‍വ്വകലാശാലയിലെ പാഠ്യ വിഷയങ്ങള്‍. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജ്പതി രാജു, സഹമന്ത്രി ജയന്ത് സിന്‍ഹ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും അമേത്തി എംപിയുമായ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. നിലവില്‍ വ്യോമയാന മന്ത്രാലയത്തിനു കീഴില്‍ സ്വയം ഭരണാധികാരമുള്ള സര്‍വ്വകലാശാലയായി പ്രവര്‍ത്തിപ്പിക്കാനാണ് കേന്ദ്ര സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നത്.
Post Your Comments