വിലക്കയറ്റത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. തക്കാളി വാങ്ങാന്‍ വായ്പ, ലോക്കര്‍ സൗകര്യം, നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ തുടങ്ങിയ സേവനങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ ആണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്.
ലക്‌നൗവിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ വക്താവായിരുന്ന അന്‍സു അശ്വതിയാണ് ബാങ്കിന് നേതൃത്വം നല്‍കുന്നത്.
ബാങ്കില്‍ നിക്ഷേപിക്കുന്ന തക്കാളി ഇരട്ടിയായി നല്‍കുക,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്, പച്ചക്കറി വാങ്ങുവാന്‍ 80 ശതമാനം വരെ വായ്പ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളാണ് ബാങ്ക് നടത്തിവരുന്നത്. വായ്പ എടുക്കുന്നവര്‍ക്ക് പത്തു രൂപ വീതമാണ് തിരിച്ചടവ്. ആറുമാസത്തേക്ക് ബാങ്കില്‍ തക്കാളി നിക്ഷേപിക്കുന്നവര്‍ക്ക് അഞ്ചിരട്ടി റിട്ടേണ്‍ നല്‍കുമെന്നും ബാങ്ക് പറയുന്നു. പത്തു മണി മുതല്‍ അഞ്ചു മണി വരെയാണ് ബാങ്കിന്റെ പ്രവര്‍ത്തന സമയം.
Post Your Comments