Latest NewsIndia

നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജിവച്ചു.

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗിരിയ രാജിവെച്ചു. അക്കാദമിക് രംഗത്തേക്ക് മടങ്ങുകയാണെന്ന് കാട്ടിയാണ് തന്റെ രാജിയെന്ന് പനഗിരിയ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 31ന് സ്ഥാനമൊഴിയും. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകനായ പനഗിരിയ അവധി ഇനിയും നീട്ടിക്കിട്ടില്ലെന്നും പറഞ്ഞു.
 
ആസൂത്രണ കമ്മീഷനു പകരമായി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗിന്റെ ആദ്യ വൈസ് ചെയര്‍മാനാണ് അരവിന്ദ് പനഗിരിയ. 2014ലാണ് ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷന്‍. നീതി ആയോഗ് ഏഴുവര്‍ഷത്തെ വികസനതന്ത്രവും 15 വര്‍ഷത്തെ വികസന പരിപ്രേക്ഷ്യവും സംബന്ധിച്ച രേഖകള്‍ തയാറാക്കേണ്ടതുണ്ടായിരുന്നു. അവ 80 ശതമാനത്തോളം തയാറായിട്ടുണ്ടെന്നാണ് പനഗിരിയ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button