സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ യുവനടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹണി ബീ ടു വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും. തന്റെ അനുവാദമില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന യുവനടിയുടെ പരാതിയിലാണ് പൊലീസ് നടപടി. തന്റെതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയിലുണ്ടെന്ന് നടി ആരോപിക്കുന്നു. സീനടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി മൊഴി നല്കിയതും. ഇതിനെ തുടര്‍ന്നാണ് ഹണി ബീ ടു സെന്‍സറിങ്ങിന് നല്കിയ പകര്‍പ്പ് പൊലീസ് പരിശോധിക്കുന്നത്.
കൊച്ചി റമദ ഹോട്ടലില്‍ ഹണി ബീ-2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. ചിത്രീകരണം നടന്ന റമദാ ഹോട്ടലില്‍ നിന്നും പോലീസ് തെളിവെടുക്കും.
Post Your Comments