മദ്യപിച്ച് ലക്കുകെട്ട ബ്രിട്ടീഷ് യുവതിയും യുവാവും പാതിരാത്രിയില്‍ കടലിലിറങ്ങി ശാരീരികമായി ബന്ധപ്പെട്ടു. തുടർന്ന് പൊലീസ് ഇരുവരെയും കരയ്ക്കുകയറ്റി ബീച്ചിലൂടെ നഗ്നരായി നടത്തി. പട്ടായയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഇരുവരെയും ശാരീരികബന്ധത്തിലേര്‍പ്പെടുന്ന നിലയില്‍ പൊലീസ് കണ്ടെത്തിയത്. ഇരുവരുടെയും ദൃശ്യങ്ങള്‍ പലരും മൊബൈലില്‍ പകര്‍ത്തി. തുടർന്ന് പൊലീസെത്തി ഇരുവരെയും കരയ്ക്കുകയറ്റിയശേഷം ബീച്ചിലൂടെ നടത്തിക്കുകയായിരുന്നു. കുറേ ദൂരം നടന്നതിന് ശേഷമാണ് ഇവർ വസ്ത്രം ധരിക്കാൻ തയ്യാറായത്.
പട്ടായ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരില്‍നിന്നും മാപ്പെഴുതി മേടിക്കുകയും 23 പൗണ്ട് പിഴയും വിധിച്ചു. കടലില്‍നിന്ന് പിടിച്ച് കരയ്ക്കുകയറ്റുമ്പോഴും ഇരുവരും ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ സംബത്ത് കായേവുമാങ് പറഞ്ഞു. കടലില്‍നിന്ന് കയറിയ ഇവര്‍ നഗ്നരായി നടക്കുകയായിരുന്നു. പൊലീസ് നിര്‍ബന്ധിച്ചപ്പോഴാണ് വസ്ത്രം ധരിക്കാന്‍ കൂട്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments