CinemaMollywoodMovie SongsEntertainment

നിയമവിരുദ്ധ കാര്യങ്ങളില്‍ അവള്‍ ഇടപ്പെട്ടിരുന്നെങ്കില്‍ ഇത്രയും കാലം സിനിമയില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നോ?

സിനിമാ മേഖലയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മയക്കുമരുന്ന് കേസില്‍ നടി ചാര്‍മി ഉള്‍പ്പെടെ 12പേര്‍ക്ക് തെലങ്കാന എക്സൈസ് വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. എക്സൈസ് വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ സംഘം ചാര്‍മിയോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേ സമയം ചാര്‍മിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളി പിതാവ് രംഗത്തെത്തി.

തന്റെ മകള്‍ക്ക് ഇത്തരം ആരോപണങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ല. മകളെ കുടുംബത്തിനു നല്ല പോലെ അറിയാം. 13ാം വയസ്സ് തൊട്ട് ജോലി ചെയ്യുകയും ദീര്‍ഘകാലമായി വിജയകരമായി സിനിമാ മേഖലയില്‍ തുടരുകയും ചെയ്യുന്ന ഒരാളാണ് ചാര്‍മി. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളില്‍ അവള്‍ ഇടപ്പെട്ടിരുന്നെങ്കില്‍ സിനിമയില്‍ ഇത്രയും കാലം നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ചാര്‍മിയുടെ പിതാവ് ദീപ് സിംഗ് ഉപല്‍ പറഞ്ഞു . അവള്‍ കഠിന്വാധാനിയും കുടുംബം നല്ല പോലെ നോക്കുകയും ചെയ്യുന്നു. എന്റെ ഭാര്യ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തകര്‍ന്നു പോയെന്നും ചാര്‍മിയുടെ പിതാവ് പറഞ്ഞു. അവള്‍ക്ക് ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കുമില്ല, പൈസ വസൂല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ മാത്രമാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും താരത്തിന്റെ വക്താവ് കൂടിയായ അച്ഛന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button