ബീജിംഗ്: മകളെ നഷ്ടപ്പെട്ട വേദനയിൽ അമ്മയുടെ മാനസികനില തകരാറിലാകാതിരിക്കാൻ 20 വർഷമായി പെൺവേഷം കെട്ടുന്ന മകന്റെ കഥ ചർച്ചയാകുന്നു. ചൈനയിലെ ഗുവാങ്സി സ്വദേശിയായ യുവാവ് ആണ് എല്ലാവർക്കും മാതൃകയാകുന്നത്. ഇരുപത് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ സഹോദരി മരിക്കുന്നത്. അതോടെ മകളുടെ മരണം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ അമ്മയുടെ മാനസികനില തകരാറിലായി. തുടർന്ന് മകളെ നഷ്ടപ്പെട്ടില്ലെന്ന വിശ്വാസം അമ്മയില്‍ സൃഷ്ടിക്കുന്നതിനായി അന്ന് മുതൽ സ്ത്രീകളെ പോലെയാണ് ഇദ്ദേഹം വസ്ത്രം ധരിക്കുന്നത്.
സഹോദരിയെ പോലെ വേഷം ധരിച്ച് അമ്മയ്ക്ക് മുന്നിലെത്തിയപ്പോള്‍, മകള്‍ തിരിച്ചു വന്നതായി അമ്മ വിശ്വസിക്കുന്നതായും ഇദ്ദേഹം പറയുന്നു. യൂ ട്യൂബ് ചാനലായ പിയര്‍ വീഡിയോയിലൂടെയിലൂടെ പുറത്ത് വന്ന ഈ കഥയിൽ ഇദ്ദേഹത്തിന്റെ പേരും മറ്റ് വിശദാംശങ്ങളോ പറഞ്ഞിട്ടില്ല.
https://youtu.be/fbh2tbV6aSs
Post Your Comments