വാഷിങ്ടൻ: അതിർത്തി മേഖലകളിൽ ചൈന ഉയർത്തുന്ന ഭീഷണി ഉയരുകയാണ്. ഈ സാഹചര്യത്തിൽ, അതിനെ മറികടക്കാൻ മിസൈൽ തന്ത്രവുമായി ഇന്ത്യ രംഗത്ത്. ചൈനയെ ദക്ഷിണേന്ത്യയിലെ ബേസുകളിൽനിന്നു മുഴുവനായും പരിധിയിലാക്കാൻ സഹായകമായ മിസൈൽ അണിയറയിൽ തയാറാകുകയാണ്.
ഇക്കാര്യങ്ങൾ യുഎസിൽനിന്നുള്ള ഡിജിറ്റൽ മാസികയായ ‘ആഫ്റ്റർ മിഡ്നൈറ്റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആണവ വിദഗ്ധരാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആണവനയം പ്രധാനമായും പാക്കിസ്ഥാനെ കേന്ദ്രീകരിച്ചാണു രൂപീകരിച്ചതെങ്കിലും, നിലവിലെ സാഹചര്യത്തിൽ ചൈനയെ ലക്ഷ്യമിട്ട് ആണവ സംവിധാനം ആധുനികവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ലേഖനം വ്യക്തമാക്കുന്നു.
ഈ നീക്കങ്ങൾ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യ നിലവിൽ ഏഴ് ആണവ സംവിധാനങ്ങളാണ് നിർമിക്കുന്നതെന്നും ലേഖനം പറയുന്നു. ഇന്ത്യ നിർമിക്കുന്നത് രണ്ടു വിമാനങ്ങളും നിലത്തുനിന്നു തൊടുക്കാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കടലിൽനിന്നു വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലുമാണ്.
ഇന്ത്യ ഇതുകൂടാതെ നാല് സംവിധാനങ്ങൾക്കൂടി നിർമിക്കുന്നുണ്ട്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇവ സേനയുടെ ഭാഗമാക്കി വിന്യസിക്കും. ഇന്ത്യ അണ്വായുധത്തിന് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ 600 കിലോ പ്ലൂട്ടോണിയം നിർമിച്ചിട്ടുണ്ടെന്നാണു വിവരം. എന്നാൽ, ഇവ അണ്വായുധ നിർമാണത്തിനുമാത്രമായല്ല ഉപയോഗിച്ചിരിക്കുന്നതെന്നും ലേഖനം പറയുന്നു.
Post Your Comments