കണ്ണൂര്‍: എസ്.ബി.ഐ.യിലെ സര്‍വീസ് ചാര്‍ജിനെ കുറിച്ച് മാനേജ്മെന്റ്. വിവിധ സേവനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ചാര്‍ജ് സംസ്ഥാനത്തെ മറ്റ് ബാങ്കുകളെ അപേക്ഷിച്ച് കുറവാണെന്നാണ് എസ്.ബി.ഐ. മാനേജ്മെന്റ് സര്‍ക്കുലറിൽ പറയുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സ്വകാര്യ ബാങ്കുകളിലെയും രണ്ട് പുതുതലമുറ സ്വകാര്യബാങ്കുകളിലെയും ഒരു പൊതുമേഖലാ ബാങ്കിലെയും സര്‍വീസ് ചാര്‍ജുമായി താരതമ്യപ്പെടുത്തിയാണ് ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
സര്‍വീസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പലേടത്തും എസ്.ബി.ഐ.ക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ബാങ്ക് മാനേജ്മെന്റ് താരതമ്യപഠനം നടത്തിയതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളുമായി താരതമ്യപ്പെടുത്തുന്നതിനുപകരം സ്വകാര്യ-പുതുതലമുറ ബാങ്കുകളുമായി താരതമ്യപ്പെടുത്തി എസ്.ബി.ഐ.യുടെ സേവനനിരക്ക് മെച്ചമാണെന്നവകാശപ്പെടുന്നതില് ജീവനക്കാര്‍ക്കിടയില്‍ത്തന്നെ അതൃപ്തിയുള്ളതായാണ് വിവരം.
എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് അഞ്ചിലേറെ തവണ പണം പിന്‍വലിക്കുമ്പോള്‍ 10 രൂപവീതം ചാര്‍ജാണ് ഈടാക്കുന്നത്. ഗ്രാമത്തിലെ ശാഖയിലുള്ള അക്കൗണ്ടില്‍ 2500 രൂപ വേണമെന്ന് പുതുതലമുറ ബാങ്കുകള്‍ അനുശാസിക്കുമ്പോള്‍ എസ്.ബി.ഐ. 1000 രൂപ വേണമെന്നേ പറയുന്നുള്ളൂ. നിശ്ചിത നിശ്ചിത തുകയില്‍ കുറഞ്ഞാല്‍ പിഴയായി 80 രൂപയാണ് എസ്.ബി.ഐ. ഈടാക്കുന്നത്. പുതുതലമുറ ബാങ്കുകള്‍ 100 രൂപ ഈടാക്കുന്നു. ബാലന്‍സ് സംബന്ധിച്ച വിവരം അറിയിക്കണം-തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്.
Post Your Comments