CinemaLatest NewsBollywood

സിനിമാ ലോകം കേൾക്കാൻ കൊതിക്കുന്ന ആ വാർത്തയെ കുറിച്ച് ഷാരുഖ് ഖാന്‍

സിനിമാ ലോകം കേൾക്കാൻ കാത്തിരിക്കുന്ന വാർത്തയാണ് ഷാരുഖ് ഖാന്റെ മകൾ സുഹാനയുടെ സിനിമ പ്രവേശനം. എല്ലാവരും ചോദിക്കുന്നത് എന്നാണ് മകളുടെ സിനിമാ പ്രവേശനം എന്നാണ്. അതിനു ഉത്തരം നല്കിയിരിക്കുകയാണ് ഷാരുഖ്. എന്റെ മക്കള്‍ ആദ്യം അവരുടെ പഠനം പൂര്‍ത്തിയാക്കട്ടെ. എന്റെ കുടുംബത്തില്‍ മിനിമം എല്ലാവരും ബിരുദധാരികളായിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതായിരിക്കുമെന്നും എന്ന് ഷാരൂഖിന്റെ മറുപടി.

ബോളിവുഡ് കാത്തിരിക്കുന്ന താരപുത്രി കൂടിയാണ് സുഹാന. സുഹാനക്കും വലിയൊരു നടി ആകണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്ന സുഹാനയുടെ ആഗ്രഹം നടക്കണമെങ്കിൽ മിനിമം 5 വർഷം എങ്കിലും കാത്തിരിക്കണം. പിതാവിനേക്കാൾ ഉയരത്തിലാണ് സുഹാനയുടെ താരമൂല്യം പൊതുപരിപാടികളിൽ ചെല്ലുമ്പോൾ മറ്റു നടിമാരെക്കാൾ കൂടുതൽ ക്യാമറ കണ്ണുകൾ സുഹാനക്കും ചുറ്റുമാണ്.

താൻ മഹാഭാരതം കഴിഞ്ഞ ഒന്നര വർഷം ആയി വായിക്കുന്നു എന്നും മകൻ അബ്രാമിന് മഹാഭാരതത്തിലെ കഥകളും അതിനൊപ്പം ഇസ്ലാം കഥകളും താന്‍ പറഞ്ഞു കൊടുക്കാറുണ്ടെന്ന് താരം വ്യക്തമാക്കി.
മക്കള്‍ എല്ലാ മതത്തെക്കുറിച്ചും അറിഞ്ഞുവേണം വളരാന്‍. മാത്രമല്ല എല്ലാവരെയും ഒരു പോലെ തന്നെ ബഹുമാനിക്കാനും അവര്‍ പഠിക്കണം എന്നും ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഷാരുഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button