Latest NewsKeralaNews

നാലംഗ കുടുംബത്തിന് പൊള്ളലേറ്റ സംഭവം: ഇളയ മകനും മരിച്ചു

വൈക്കം: ദമ്പതിമാരും ഒരു മകനും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു. പൊള്ളലേറ്റ് ഗുരുതരമായി കോട്ടയം മെഡിക്കല്‍ കോളേജ് ചികിത്സയിലായിരുന്ന ശ്രീഹരി(11) യാണ് ഇന്ന് മരിച്ചത്.തലയാഴം കൊതവറ ചില്ലക്കല്‍ സുരേഷ്(45), ഭാര്യ സോജ(38), മകന്‍ സൂരജ്(14) എന്നിവരാണ് ഇന്നലെ മരിച്ചത്. കുടുംബം കടബാധ്യതയെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വീട്ടില്‍നിന്നു കൂട്ടനിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവമറിയുന്നത് വീടിനുള്ളില്‍നിന്നു പുക ഉയരുകയും ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടക്കുകയും വെള്ളമൊഴിച്ച് തീയണക്കുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെ അമ്മയും മകനും മരിച്ചു. രാത്രി ഒമ്പതരയോടെയാണ് സുരേഷ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button