തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും പനി ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതില്‍ തലസ്ഥആന ജില്ല തന്നെയാണ് ഏറ്റും മുന്നില്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം തന്നെ വളരെ വലുതാണ്. അതുകൊണ്ടുതന്നെ പ്രതിരോധിക്കാന്‍ തീവ്ര യജ്ഞവുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് തിരുവന്തപുരം നഗരസഭ. പനി നിവാരണവുമായി ബന്ധപ്പെട്ട് മൊബൈല്‍ ക്ലിനിക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മാത്രമല്ല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക യോഗവും നഗരസഭയില്‍ ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പനിയെ നിയന്ത്രണ വിധേയമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മൊബൈല്‍ ക്ലിനിക്കിനായി അഞ്ച് ഡോക്ടര്‍മാരെയും, പത്ത് നഴ്സുമാരെയും നിയമിക്കാനും തീരുമാനമായി.
Post Your Comments