കൊല്ലം: പറവൂരിൽ പണം മോഷ്ടിച്ചതായി ആരോപിച്ച് തൊഴിലാളിയെ അതിക്ഷേപിക്കുകയും ക്രൂര മർദ്ദനത്തിനിരയാക്കുകയും ചെയ്തു. അപമാനവും മനോവിഷമവും സഹിക്കാതെ തൊഴിലാളി കുടുംബത്തിന് വിഷം നൽകി ആത്മഹത്യ ചെയ്തു. വിഷം കഴിച്ച ഭാര്യയും മകളും അതീവ ഗുരുതര നിലയിൽ.കടയുടമ രാജേന്ദ്രൻ, മക്കൾ, കടയിലെ ചില ജീവനക്കാർ എന്നിവരടക്കം എട്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നെടുങ്ങോലം ബാലചന്ദ്രൻ (52) ആണ് ഭാര്യ സുനിതക്കും , മകൾ അഞ്ജുവിനും വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.പരവൂർ മഞ്ചാടിമൂട്ടിലെ സുമ റൈസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ബാലചന്ദ്രൻ. ഇവിടെ നിന്ന് പണം കാണാതായതുമായി ബന്ധപ്പെട്ടു ചിലർ വീട്ടിലെത്തുകയും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.ബഹളവും നിലവിളിയും കേട്ട് തൊട്ടടുത്ത് സബ് ട്രഷറിയിൽ ജോലിയിലായിരുന്ന പൊലീസുകാരൻ വിവരം പരവൂർ പൊലീസിൽ അറിയിച്ചു.
പൊലീസെത്തി ബാലചന്ദ്രനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും തുടർന്ന് ഭാര്യയും ബന്ധുക്കളും എത്തി ബാലചന്ദ്രനെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു.തുടർന്നാണ് രാത്രി മൂവരും വിഷം കഴിച്ചത്. പിറ്റേന്ന് രാവിലെ 9 മണിയായിട്ടും പുറത്തുകാണാതിരുന്നതിനെ തുടർന്ന് പരിസരത്തുള്ളവർ ജനല്‍ വഴി നോക്കിയപ്പോഴാണ് മൂവരെയും അവശ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി കതകുപൊളിച്ച് അകത്തു കടന്നു മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബാലചന്ദ്രൻ മരിച്ചിരുന്നു. പോലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments