Latest NewsKeralaSpecials

മാണി എന്ന മാരണം; മാണി എന്ന രാഷ്ട്രിയ കച്ചവടക്കാരന്‍

  • കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് കെഎം മാണി. രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്
  • പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്. മദ്യനയത്തിലെ തമ്മിലടി മുറുകുന്നതിനു ഇടയില്‍ത്തന്നെ പുതിയ മുഖപ്രസംഗം 

മുന്നണിക്കകത്ത് നിന്ന് തര്‍ക്കിച്ചും കലഹിച്ചും വിലപേശിയും പലതും വെട്ടിപ്പിടിച്ച ചരിത്രമാണ് കെഎം മാണിയുടേത്. അധികാരത്തിനായി പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന മാണിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തില്‍ പാട്ടാണ്. കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ കെഎം മാണി എന്ന രാഷ്ട്രിയ കുതന്ത്രജ്ഞന്റെ കയ്യില്‍ നിന്ന് തിരിച്ചടി നേരിടാത്ത നേതാക്കള്‍ കുറവാണ്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെഎം ജോര്‍ജ് മുതല്‍ അവസാനം പിസി ജോര്‍ജ് വരെ ഇതിന്റെ ഇരകളാണ്. ഇത് തന്നെയാണ് ഇന്ന് പരസ്യമായി കോണ്‍ഗ്രസ് മുഖപത്രമായ വിക്ഷണം തുറന്നുകാട്ടിയത്.

‘’കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് കെഎം മാണി. രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെഎം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്’’. ഇങ്ങനെ കെഎം മാണിക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഉന്നയിച്ചിരിക്കുന്നത്. മാണി കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും, ഗുരുഹത്യയുടെ കറ പുരണ്ട കൈകളാണ് മാണിയുടേതെന്നും വീക്ഷണം പ്രത്യേകം പരാമര്‍ശിക്കുന്നു.

ഇനി ഇന്നത്തെ വീക്ഷണത്തിന് മാണിയെ ഇത്രകണ്ട് രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കാനുണ്ടായ കാരണം എന്താണെന്ന് നോക്കാം. അത് മറ്റൊന്നുമല്ല. കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ തന്നെയാണ്. പ്രതിച്ഛായയുടെ പത്താം വാല്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും, രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴി വെക്കുകയും ചെയ്തതാണ്. പ്രതിച്ഛായ അത്രയ്ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. ഇനി പ്രതിച്ഛായ എഴുതിയത് എന്താണെന്ന് നോക്കാം.

‘’മാണിയെ മുഖ്യമന്ത്രി ആക്കാന്‍ എല്‍ഡിഎഫ് ആഗ്രഹിച്ചിരുന്നു. എല്‍ഡിഎഫ് വെച്ചുനീട്ടിയ മുഖ്യമന്ത്രി പദം യുഡിഎഫ് ഐക്യത്തിന് വേണ്ടി ഉപേക്ഷിച്ച മാണിക്ക് കോണ്‍ഗ്രസ് നല്‍കിയ പ്രതിഫലമാണ് ബാര്‍ കോഴക്കേസ്. കെഎം മാണി എന്ന വ്യക്തിയെ വീഴ്ത്തിയാല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്’’. ഇങ്ങനെ കോണ്‍ഗ്രസിനെ അത്യന്തം വിമര്‍ശിച്ചായിരുന്നു പ്രതിച്ഛായയുടെ മുഖപ്രസംഗം. പ്രതിച്ഛായയില്‍ വന്നത് താന്‍ ഒരിക്കലും നിഷേധിക്കില്ലെന്ന് മാണി പിന്നീട് പറഞ്ഞത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.

സിപിഎം നേതാവ് ജി സുധാകരന്റെ വെളിപ്പെടുത്തലിന് തൊട്ടു പിന്നാലെയായിരുന്നു പ്രതിച്ഛായയില്‍ മുഖപ്രസംഗം വന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനുള്ളില്‍ മുഖപ്രസംഗം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാത്രമല്ല ജി സുധാകരന്‍ വളരെ മാന്യനായ വ്യക്തിയാണെന്നും, അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മാണി പിന്നീട് വ്യക്തമാക്കി. ഇങ്ങനെ പ്രതിച്ഛായയിലെ കോണ്‍ഗ്രസ് വിമര്‍ശനമാണ്, ശനിയാഴ്ചത്തെ വിക്ഷണത്തിന്റെ മുഖപ്രസംഗത്തിന് ആധാരം.

എന്തായാലും പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. പുതിയ മദ്യനയം കോണ്‍ഗ്രസ് എതിര്‍ക്കുകയും, മദ്യ നയത്തിനെതിരെ പ്രതിഷേധത്തിനിറങ്ങാന്‍ ഒരുങ്ങുകയും ചെയ്ത കോണ്‍ഗ്രസിന് തിരിച്ചടിയായി കഴിഞ്ഞ ദിവസം ഷിബു ബേബി ജോണ്‍ രംഗത്ത് വന്നിരുന്നു. ജനകീയമായ തീരുമാനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യ നയം എന്ന് ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. യുഡിഎഫ് മന്ത്രിസഭയിലെ ഒരു മുന്‍ മന്ത്രി തന്നെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ വലിയ അസ്വാരസ്യങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ വിക്ഷണത്തിന്റെ മുഖപ്രസംഗവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button