Latest NewsNewsSports

നറുക്കെടുപ്പില്‍ പാക്കിസ്ഥാന്‍ വിജയിച്ചെങ്കിലും ഇന്ത്യ ആദ്യം ബാറ്റുചെയ്യും

ബെര്‍മിംഗ്ഹാം•ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെയും ന്യൂസിലന്‍ഡിനേയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിയും ആര്‍.അശ്വിനും രഹാനെയും ദിനേശ് കാര്‍ത്തിക്കും ഇന്ന് കളിക്കുന്നില്ല. നാലാം നമ്പരില്‍ യുവരാജ് ഇറങ്ങും. പാകിസ്ഥാനെ നേരിടാന്‍ അഞ്ച് ബൌളര്‍മാരെയാണ് നായകന്‍ വിരാട് കൊഹ്‌ലി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യെ, രവീന്ദ്ര ജഡേജ എന്നിവര്‍ അടങ്ങിയതാണ് ഇന്ത്യന്‍ ബൌളിംഗ് നിര.

മഴമൂലം കളി നിര്‍ത്തിവയ്ക്കുമ്പോള്‍ ഇന്ത്യ 9.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 46 റണ്‍സ് എടുത്തിട്ടുണ്ട്. 34 പന്തില്‍ നിന്നും 25 റണ്‍സ് എടുത്ത രോഹിത് ശര്‍മയും 25 പന്തില്‍ നിന്ന് 20 റണ്‍സ് എടുത്ത ശിഖര്‍ ധവാനുമാണ് ക്രീസില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button