ന്യൂഡല്‍ഹി: എഐസിസി മത്സ്യത്തൊഴിലാളി വിഭാഗം അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെ നിയമിച്ചു. കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ദേശീയ തലത്തില്‍ മത്സ്യത്തൊളിലാളി വിഭാഗം രൂപവത്കരിക്കുന്നത്.
രാജ്യത്തെ തീരദേശ മേഖലയിലെയും ഉള്‍നാടന്‍ മേഖലയിലെയും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഗുജറാത്ത്, കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തീരദേശ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
എഐസിസിയില്‍ പ്രവാസി വിഭാഗം രൂപവത്കരിച്ചു. സാം പി ട്രോഡയെ അധ്യക്ഷനായി നിയമിച്ചു. എഐസിസിയുടെ എസ്ടി വിഭാഗത്തിന്റെ പേര് ആദിവാസി കോണ്‍ഗ്രസ് എന്നാക്കി മാറ്റി.
Post Your Comments