കോഴിക്കോട്: പരിശീലനപ്പറലക്കലിനിടെ അരുണാചല്‍പ്രദേശില്‍ കാണാതായ സുഖോയ് വിമാനത്തിലെ ഫ്ളൈറ്റ് ലഫ്റ്റനന്റ് മലയാളിയായ അച്ചുദേവിന്റെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഇന്നലെ വൈകുന്നേരമാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കും.കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയാണ് അച്ചുദേവ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് വിമാനം ചൈനാ അതിര്‍ത്തിക്കടുത്ത് കാണാതായത്.വിമാനം കണ്ടെത്താൻ കരസേനയുടെയും വ്യോമസേനയുടെയും സംഘങ്ങൾ ഒരാഴ്ചയായി കനത്ത മഴയിൽ ശ്രമിച്ചു വരികയായിരുന്നു.
വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.ഐഎസ്ആര്‍ഒയില്‍ വിരമിച്ച ഉദ്യോഗസ്ഥനായ വി.പി സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്.ഉത്തര്‍പ്രേദശുകാരനായ സ്ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജാണ് വിമാനത്തിലുണ്ടായിരുന്ന മറ്റൊരാൾ.
Post Your Comments