ചെന്നൈ : കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി. സജീവമായ ഒണ്‍ലൈന്‍ തിരച്ചിലുകള്‍ക്കൊടുവിലാണ് കാണാതായ മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തിയത്. കാണാതായതിനെത്തുടര്‍ന്ന് ഗാനത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഗാനത്തിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും അവരില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
വെള്ളിയാഴ്ചയാണ് തലശ്ശേരി സ്വദേശിയായ ഗാനം നായരെ കാണാതായത്. ഓഫീസിലേക്ക് കറുത്ത ഹോണ്ട സ്കൂട്ടറില്‍ പോയ ഗാനത്തെ പിന്നീട് കാണാതാവുകയായിരുന്നു. എന്നാല്‍ ഓഫീസിലും വീട്ടിലും കാണാതായതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. പോലീസ് വേണ്ടത്ര ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഗാനം നായര്‍ക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ തിരച്ചില്‍ സജീവമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഗാനത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് 900 ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഗാനം നിരാശ ബാധിച്ച അവസ്ഥയിലാണെന്നും കാണാതാകലിനു പിന്നിലുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments