കൊച്ചി : നിയമവിദ്യാർഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ വി.ജി. വിവേക് കേസ് പിൻവലിക്കുകയാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി സിംഗിൾബെഞ്ച് കേസ് റദ്ദാക്കിയത്.
സിംഗിൾബെഞ്ച് മുന്പാകെ നേരിട്ട് ഹാജരായ വിവേക് കേസ് തുടരാൻ താത്പര്യമില്ലെന്ന് ബോധിപ്പിച്ചു. തുടർന്നാണ് ലക്ഷ്മി നായർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയത്. ലോ അക്കാദമിയിലെ വിദ്യാർഥി സമരം ഒത്തുതീർപ്പാക്കുന്നതിനുവേണ്ടി താൻ പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞെന്നും തനിക്കെതിരേ വിദ്യാർഥികൾ നൽകിയ കേസുകൾ പിൻവലിക്കുമെന്നു ധാരണയുണ്ടാക്കിയിരുന്നെന്നും ലക്ഷ്മി നായരുടെ ഹർജിയിൽ പറയുന്നു.
Post Your Comments