കൊളംബോ: ശ്രീലങ്കയിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വന്‍നാശനഷ്ടം. 91 പേര് മരിച്ചതായി സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു
കലുത്രയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെതുടര്‍ന്ന് ഈ പ്രദേശത്ത് അഞ്ചിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉയര്‍ന്ന പ്രദേശത്ത് നിന്ന് ഭൂമി പിളര്‍ന്ന് കല്ലും മണ്ണും താഴേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കേരളമുള്‍പ്പടെയുള്ള ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളുടേതിന് സമാനമായി മെയ് മുതല്‍ സെപ്റ്റംബര്‍ വരെ കാലവര്‍ഷമാണ് ശ്രീലങ്കയില്‍. കാലവര്‍ഷ ആരംഭത്തിലുണ്ടായ ശക്തമായ മഴയാണ് ദുരന്തം വിതച്ചത്.
Post Your Comments