ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടിയില്‍ അദ്ദേഹത്തെ കൊണ്ടുവരാന്‍ പല പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം താരം പറഞ്ഞത്. എന്നാല്‍, അദ്ദേഹം രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് ബിജെപിയെക്കുറിച്ചാകണമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു.
നിതിന്‍ ഗഡ്കരി രജനികാന്തിനെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇനി രാഷ്ട്രീയത്തിനെക്കുറിച്ച് ചിന്തിക്കാം, ചിന്തിക്കുമ്പോള്‍ അത് ബിജെപിയെക്കുറിച്ച് ആവണമെന്നാണ് തന്റെ അപേക്ഷയെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് നല്ലൊരു സ്ഥാനമുണ്ട് എന്നത് വാസ്തവമായ ഒരു കാര്യമാണെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
രജനികാന്തിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ കാര്യങ്ങളെല്ലാം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഇതിനെപ്പറ്റിയുള്ള ഒരു വ്യക്തമായ തീരുമാനം എടുക്കാന്‍ തനിക്ക് അധികാരമില്ലെന്നും എല്ലാം പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
Post Your Comments