Latest NewsNewsGulfUncategorized

കടല്‍ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യത; യുഎഇക്കാര്‍ക്ക് മുന്നറിയിപ്പ്

ദുബായി: യുഎഇയില്‍ ബുധനാഴ്ച അന്തരീക്ഷ ഊഷ്മാവിന് കുറവ് അനുഭവപ്പെടുമെന്നും എന്നാല്‍ കടല്‍ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

രാജ്യത്തെ ചില മേഖലയില്‍ ശക്തമായ കാറ്റ് വീശയടിക്കും. ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൂടിന് നേരിയ കുറവ് ഉണ്ടാകുമെങ്കിലും ഹുമിഡിറ്റി ചിലമേഖലയില്‍ നാളെ രാവിലെ വരെ ഉയര്‍ന്ന തോതിലായിരിക്കും. ഇതിനാല്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button