Latest NewsNewsIndia

പ്രമോഷന് സംവരണം: നടപടികളുമായി കേന്ദ്രം മുന്നോട്ട്

ന്യൂഡല്‍ഹി: പിന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ ജോലിയില്‍ ജോലിക്കയറ്റത്തിന് സംവരണത്തിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പട്ടികജാതി, പട്ടികവിഭാഗത്തിന് ജോലിക്കയറ്റത്തിന് സംവരണ നല്‍കുന്നതുമായി ബന്ധപ്പെട്ട് പേഴ്‌സണല്‍ മന്ത്രാലയം (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ്) നല്‍കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അവസരസമത്വം കൈവരുന്നതിന് പ്രമോഷന്‍ കാര്യത്തില്‍ സംവരണം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ യോഗത്തില്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കപ്പെട്ടത്.

സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷന് സംവരണം പാടില്ലെന്ന വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലായിരുന്നു യോഗം വിളിച്ചുചേര്‍ക്കപ്പെട്ടത്. 2006 ല്‍ എം. നാഗരാജ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് വിവിധ കോടതി വിധികളുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button