KeralaLatest NewsNews

ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയത്; സുപ്രീം കോടതി

ന്യുഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്‍റേയും വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്പോഴാണ് കോടതിയുടെ പരാമര്‍ശം.

കോടതി ഹര്‍ജിയില്‍ ഇരുവര്‍ക്കും നോട്ടീസ് അയച്ചു. കേസില്‍ അറസ്റ്റിലായ ഇവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേരളത്തില്‍ ആരേയും പ്രതിയാക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button