വെല്ലിങ്ടണ്‍: താരങ്ങളുടെ ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അര്‍ധനഗ്നമായി നിന്നുകൊണ്ടുള്ള ഫോട്ടോഷൂട്ട് ഇപ്പോള്‍ ട്രന്റായി മാറിയ അവസ്ഥയാണ്. ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മോഡല്‍ എത്തിയത്. അഗ്നിപര്വ്വതത്തിനുമുകളില് നിന്നാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.
നഗ്ന ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്ലേ ബോയ് മോഡലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പര്വ്വതത്തിന് മുകളില്‍ നഗ്നയായി നിന്ന് ചിത്രമെടുത്ത ജെയ്ലിന് കുക്കിനെതിരെയാണ് പ്രതിഷേധം. പവിത്ര പ്രദേശമായി കണക്കാക്കുന്ന പര്‍വ്വതത്തെ മോഡല്‍ നിന്ദിച്ചുവെന്നാണ് ആരോപണം.
തദ്ദേശീയരായ മവോരി ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. 8,300 അടി ഉയരത്തിലുള്ള താരാനാകി പര്‍വതം സന്ദര്‍ശിക്കുന്നവര്‍ക്ക് ചില പ്രത്യേക നിഷ്കര്‍ഷകള്‍ പാലിക്കേണ്ടതുണ്ടെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്. ഏറ്റവും ഉയരത്തിലുള്ള പാറയില്‍ കയറരുതെന്നും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരം നിര്‍ദ്ദേശങ്ങളൊക്കെ മോഡല്‍ തെറ്റിച്ചു. ഗോത്രവര്‍ഗ്ഗക്കാര്‍ ഈ പര്‍വ്വത നിരയെ ആരാധിക്കുന്നതാണ്. തങ്ങള്‍ പവിത്രമായി കരുതുന്ന പ്രദേശത്ത്, മോഡല്‍ നഗ്നയായി നിന്ന് ഫോട്ടോയെടുത്തത്, വിശ്വാസങ്ങളെ മാനിക്കാത്ത നടപടിയാണെന്ന് ഗോത്രവര്‍ഗ്ഗക്കാര്‍ പറയുന്നു.
Post Your Comments