KeralaLatest NewsNews

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല റേഷന്‍ സമരം

കോഴിക്കോട്: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് സമരം. പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ സംസ്ഥാനത്തെ ഒരു റേഷന്‍ കടകളും തുറക്കില്ലെന്ന് അറിയിച്ചു.

ഭക്ഷ്യവകുപ്പ് സെക്രട്ടറിയടക്കമുള്ള അധികൃതര്‍ കടുംപിടിത്തം തുടരുന്നുവെന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിച്ചു്. ഇക്കാര്യം ഇന്നു നടന്ന വ്യാപാരികളുടെ സംസ്ഥാന കമ്മിറ്റിയോഗത്തിലും ചര്‍ച്ചയായി. ഇതിനൊടുവിലാണ് റേഷന്‍കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹ പരിപാടികളും റേഷന്‍ വ്യാപാരികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതു മുതല്‍ നിരവധി ആരോപണങ്ങള്‍ വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. ഇതിനൊന്നിനും വ്യക്തമായ പരിഹാരം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അവര്‍ പരാതിപ്പെടുന്നു. അതിനാല്‍ പ്രശ്നപരിഹാരം ഉണ്ടാവുന്നതുവരെ സമരം തുടരാനാണ് വ്യാപാരികളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button