ബംഗളൂരു : ശ്രീ രാം മന്ദിറിന്റെ ശുചീകരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പൗരകര്മികാസിന് നല്കിയ സാമ്പാറില്‍ എലിയെ കണ്ടെത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇത് സംബന്ധിച്ച് മേയറോട് പരാതി പറഞ്ഞപ്പോള്‍ വിഷയത്തെ നിസാരവല്ക്കരിച്ചെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ‘അത് ഒരു ചെറിയ എലി അല്ലെ’ എന്നായിരുന്നു മേയറുടെ മറുപടി. പൗരകര്മികാസിനുള്ള ഭക്ഷണം ഒരു ചെറിയ മുറിയിലാണ് സൂക്ഷിക്കുന്നത് അവിടെ വെച്ചോ ഭക്ഷണം കൊണ്ട് വരുമ്പോഴോ എലി വീണതാകാമെന്നാണ് മേയര്‍ പറയുന്നത്.
പ്രവര്‍ത്തകര്‍ പരാതി പറഞ്ഞിരുന്നെന്നും ഇത് സംബന്ധിച്ച് ഉന്നതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് കോര്‍പറേറ്റര്‍ ദീപ നാഗേഷ് പ്രതികരിച്ചു. യോഗത്തില്‍ സംസാരിക്കാന്‍ മേയര്‍ താല്പര്യം കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിഷയം ബ്രിഹത് ബംഗളൂരു മഹാനഗര പാലികേ (ബി ബി എം പി ) കൗണ്‍സിലില്‍ വരെ എത്തിയിട്ടുണ്ട്. ഒരു മാസം മുമ്പും സമാനമായ സംഭാവമുണ്ടായിരുന്നു. മുറിയില്‍ സൂക്ഷിച്ചിരുന്ന പാത്രത്തില്‍ ചത്ത എലിയെ കണ്ടെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
Post Your Comments