ന്യൂഡല്‍ഹി : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഒഡിഷയിലെ കണ്ടബഞ്ചി ഫോറസ്റ്റ് റേഞ്ചില്‍ കുറുളി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു കുട്ടിയെ പുലി ആക്രമിച്ചതിനു പിന്നാലെയാണ് ഫോറസ്റ്റ് അധികൃതര്‍ ഗ്രാമത്തിലെത്തിയത്. കുട്ടിയെ ആക്രമിച്ച ശേഷം ചെറിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പതുങ്ങിയിരുന്ന പുലിയെ പിടികൂടാനായി റേഞ്ചര്‍ വിജയാനന്ദ ഖുണ്ട മേല്‍ക്കൂരയില്‍ കയറി. അപ്രതീക്ഷിതമായി ഖുണ്ടകയ്ക്ക നേരെ കുതിച്ച പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഖുണ്ട താഴേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
നിലത്ത് വീണ ഖുണ്ട പരിക്കുകളോടെ രക്ഷപ്പെട്ടു. പശു തൊഴുത്തില്‍ ഒളിച്ചിരുന്ന പുലിയെ പിന്നീട് ഫോറസ്റ്റ് അധികൃതര്‍ തന്നെ പിടികൂടി നന്ദന്കനാന് മൃഗശാലയിലേക്ക് മാറ്റി. പുലിയുടെ ആക്രമണത്തില്‍ റേഞ്ചറടക്കം ഗ്രാമത്തില്‍ മൂന്ന്പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Post Your Comments