Latest NewsIndia

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാരാജന്‍ കുറ്റക്കാരന്‍

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ ഛോട്ടാരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി. സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഛോട്ടാരാജനെ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ചവരെയും കോടതി ശിക്ഷ നല്‍കി.

മൂന്നു ഉദ്യോഗസ്ഥരാണ് കേസില്‍ ഉള്‍പ്പെട്ടത്. ഛോട്ടാ രാജനെ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രത്യേക സിബിഐ കോടതി വിചാരണ ചെയ്തിരുന്നു. ഇവരുടെ സഹായത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. മോഹന്‍ കുമാര്‍ എന്ന പേരില്‍ രാജന്‍ വ്യാജ പാസ്‌പോര്‍ട്ട് എടുക്കുകയായിരുന്നു. 70 ഓളം കേസാണ് ഛോട്ടാരാജന്റെ പേരിലുള്ളത്. തിഹാര്‍ ജയിലിലാണ് ഛോട്ടാ രാജന്‍ ഇപ്പോഴുള്ളത്.

shortlink

Post Your Comments


Back to top button