ന്യൂഡൽഹി: കോണ്ഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കുന്നതിനെച്ചൊല്ലി സി പി എമ്മിൽ ഭിന്നത.യെച്ചൂരി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ യോജിപ്പെന്ന പേരിലല്ല സ്വന്തം സീറ്റുറപ്പിക്കാൻ ആണെന്ന വാദമാണ് ഒരു വിഭാഗത്തിന്.യെച്ചൂരിക്ക് എം പി ആകണമെങ്കിൽ പാർട്ടി ജനറൽ സെക്രട്ടറിസ്ഥാനം ഉപേക്ഷിച്ചു പോകട്ടെ എന്നാണു കാരാട്ട് പക്ഷം പറയുന്നത്.
അടുത്ത സെക്രട്ടറി സ്ഥാനം കാരാട്ട് പക്ഷത്തിനാണ്.രണ്ടു തവണയിൽ കൂടുതൽ അംഗത്വം പാടില്ലെന്ന സിപിഎമ്മിലെ പുതിയ വ്യവസ്ഥയും യെച്ചൂരിക്കു തടസമാണ്.സോമനാഥ് ചാറ്റർജിക്കുശേഷം പാർലമെന്റിലെ പ്രധാന ഇടതുശബ്ദമാണു യെച്ചൂരി.കേരളത്തിലെ നേതാക്കൾക്കും യെച്ചൂരി കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിൽ പോകുന്നതിനോട് എതിർപ്പാണ് ഉള്ളത്.
Post Your Comments