തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റു വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മന്ത്രിയെകൂടാതെ മറ്റു നാലു സിപിഎം പ്രവര്‍ത്തകര്‍ക്കും വാറന്റുണ്ട്.
2010ലെ ട്രെയിന്‍ തടയല്‍ സമരത്തെ തുടര്‍ന്നുള്ള കേസിലാണ് നടപടി. 2010 ഓഗസ്റ്റ് മൂന്നിന് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ കടകംപള്ളി സുരേന്ദ്രനും നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരുന്നു. മൂന്ന് പ്രാവശ്യം കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും കോടതിയിലെത്താത്തതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കള്‍ക്ക് സിജെഎം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Post Your Comments