ന്യൂഡല്‍ഹി : രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കാഴ്ചാവൈകല്യമുള്ള ഇന്ത്യക്കാരന് ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി. സാഗര്‍ ബഹേതി എന്ന യുവാവാണ് ലോകത്തെ ഏറ്റവും പ്രയാസമുള്ള ബോസ്റ്റണ്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ കാഴ്ചാവൈകല്യമുള്ള ഇന്ത്യക്കാരനായത്. ബാംഗ്ലൂര്‍ സ്വദേശിയായ സാഗര്‍ മസാച്യുസെറ്റ്സ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് ആന്റ് വിഷ്വലി ഇംപയേര്‍ഡ് എന്ന സംഘടനയുടെ സഹായത്തോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്.
30000ത്തോളം പേര് പങ്കെടുത്ത 121ആമത്തെ ബോസ്റ്റണ്‍ മാരത്തോണ്‍ തിങ്കളാഴ്ചയാണ് നടന്നത്. മാരത്തോണിന്റെ ചരിത്രത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും ചൂടു കൂടിയ രണ്ടാമത്തെ മത്സരമാണ് ഇത്തവണ നടന്നത്. മാരത്തോണിന്റെ ദൂരമായ 42.16 കിലോമീറ്റര്‍ ഏതാണ്ട് നാലു മണിക്കൂര്‍ സമയംകൊണ്ടാണ് സാഗര്‍ മറികടന്നത്.
Post Your Comments