NewsFootballSports

ഫുട്‌ബോള്‍ ടീമിന് നേരെ ആക്രമണം

ഡോർട്മുണ്ട്: ജർമ്മനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്ബോൾ ടീമിന് നേർക്ക് ആക്രമണം. ബൊറൂസിയ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഫുട്‌ബോൾ ടീമിനെ നേരിയുണ്ടായത് തീവ്രവാദ ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണത്തെ തുടർന്ന് ഇന്നലെ നടക്കേണ്ട മൊണാക്കോ-ഡോർട്ടുമുണ്ട് മത്സരം മാറ്റിവെച്ചു, മാറ്റിവെച്ച മത്സരം ഇന്ന് നടത്തും.
 
ബസ് സഞ്ചരിച്ച വഴിയിലുണ്ടായ പൊട്ടിത്തെറിയിൽ ബൊറൂസിയ ടീം അംഗമായ സ്പാനിഷ് താരം മാർക് ബത്രയ്ക്ക് ബസ്സിന്റെ ചില്ല് തകർന്ന് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ ബത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊണാക്കോയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ ക്വാർട്ടർ മത്സരത്തിനായി പുറപ്പെട്ട ബൊറൂസിയ ടീം സഞ്ചരിച്ച ബസ്സിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രാത്രി ഏഴ് മണി കഴിഞ്ഞയുടനെയായിരുന്നു സംഭവം.
 
ബുധനാഴ്ച അർധരാത്രിയോടെ ജർമൻ നഗരമായ ഡോർട്മുണ്ടിൽ നടക്കേണ്ട മത്സരത്തിനായി ഹോട്ടലിൽനിന്ന് ഇറങ്ങിയ ടീമിനുനേരെയാണ് നഗരത്തിനു പുറത്ത് ഹോച്ച്സ്റ്റണിൽ ആക്രമണമുണ്ടായത്. തുടർച്ചയായ മൂന്നു സ്‌ഫോടനങ്ങളെ തുടർന്ന് വാഹനത്തിന്റെ ഗ്ലാസുകൾ തകർന്നു. സ്റ്റേഡിയത്തിനകത്തോ പുറത്തോ അപായസൂചനകളില്ലെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. സ്‌ഫോടനത്തിനു പിന്നിൽ ആരെന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button