Latest NewsNewsIndia

ടി.പി സെന്‍കുമാര്‍ കേസ്: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂ ഡല്‍ഹി : ടി.പി സെന്‍കുമാര്‍ കേസ് തള്ളിവെക്കണമെന്ന സര്‍ക്കാരിന്റെ ആവിശ്യം കോടതി തള്ളി. സെന്‍കുമാര്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഉന്നത ഉദ്ധ്യോഗസ്ഥര്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കിയില്ല. പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത് ചോദ്യം ചെയ്താണ് ഹര്‍ജി.

സംസ്ഥാന സര്‍ക്കാരിന് ഏറ്റവും നിര്‍ണായകമാണ് ഈ കേസ്.കോടതി വിധി അനുകൂലമായാല്‍ സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം തിരിച്ചുനല്‍കേണ്ടിവരും. അത് സര്‍ക്കാരിന് വലിയ നാണക്കേട് ഉണ്ടാക്കുകയും ചെയ്യും. സെന്‍കുമാറിനെ മാറ്റിയത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നേരത്തെ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സെന്‍കുമാറിന്റെ മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയും സര്‍ക്കാര്‍ തലത്തിലും നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പുറ്റിങ്ങല്‍ അപകടവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ ഫയലുകളും, ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും അടക്കം ഇതുവരെയുള്ള മുഴുവന്‍ രേഖകളും ഹാജരാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button