ന്യൂഡല്‍ഹി: കോൺഗ്രസിനു ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഓർക്കാപ്പുറത്ത് കിട്ടിയ പ്രഹരം പോലെയാണ് ഷീല ദീക്ഷിതിന്റെ തീരുമാനം. ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ഏപ്രില്‍ 23 നാണ് നടക്കുക. ഇതിനിടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹി കോണ്‍ഗ്രസ് ഓഫീസിലെത്തി പ്രതിഷേധപ്രകടനം നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അതേസമയം കോണ്‍ഗ്രസ് നേതാവ് എകെ വാലിയ പാര്‍ട്ടി വിട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇപ്പോൾ പാര്‍ട്ടി രണ്ട് ഗ്രൂപ്പായി തിരിഞ്ഞിരിക്കുന്ന നിലയാണ്. മുതിര്‍ന്ന നേതാക്കളാണ് ഒരു ഗ്രൂപ്പില്‍ ഉള്ളത്. ടിക്കറ്റ് വിതരണത്തില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞുവെന്നാണ് ഇവരുടെ ആരോപണം. അതേസമയം ഭിന്നതകള്‍ മറന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
Post Your Comments