Latest NewsKeralaNews

ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുള്ള പോലീസ് അതിക്രമം : മഹിജയ്ക്ക് തലയ്ക്ക് അടിയേറ്റന്ന് ജിഷ്ണുവിന്റെ അമ്മാവന്‍

 

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുള്ള പോലീസ് അതിക്രമത്തില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് പരിക്കേറ്റു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച്‌ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ്‌ ജിഷ്ണുവിന്റെ കുടംബത്തെ പൊലീസ് അറസറ്റ് ചെയ്തത്. പരിക്കേറ്റ അമ്മ മഹിജയെ ആശുപത്രിയിലേക്ക് മാറ്റി.

മഹിജയെ പോലീസ് ബലം പ്രയോഗിച്ച്‌ മാറ്റുന്നതിനിടയിലാണ് പരിക്കേറ്റത്. വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ വലിച്ചിഴച്ചിരുന്നു. എആര്‍ ക്യാമ്പില്‍ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്കാണ് മഹിജയെ മാറ്റിയത്. അതിക്രമത്തില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് തലയ്ക്ക് അടിയേറ്റുവെന്നും അവരുടെ സഹോദരന്‍ ശ്രീജിത് പറഞ്ഞു. പൊലീസ് വിട്ടയച്ചാല്‍ വീണ്ടും പൊലീസ് ആസ്ഥാനത്തേക്ക് പോകുമെന്നും നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു. പോലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

വേണമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താം എന്ന നിലപാടാണ് പോലീസ് എടുത്തത്. ഇതേ തുടര്‍ന്ന് സമരം നടത്താന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയേയും കുടുംബാംഗങ്ങളേയും പോലീസ് ആസ്ഥാനത്തേക്ക് കടക്കും മുന്‍പേ തടഞ്ഞു. ജിഷ്ണുവിന്റെ അമ്മയടക്കം അഞ്ചു പേരുമായി ഡിജിപി ചര്‍ച്ച നടത്താം എന്ന് അറിയിച്ചിരുന്നുവെങ്കിലും പോലീസ് ആസ്ഥാനത്തേക്ക് കടക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ 16 അംഗം സംഘമാണ് കേസില്‍ നീതിലഭിക്കണം എന്ന വിഷയമുയര്‍ത്തി സമരം നടത്താനായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button