India

ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ബ്രിട്ടീഷ് നാവികസേന അറസ്റ്റ് ചെയ്തു

കൊച്ചിയില്‍നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോയ മലയാളികളും തമിഴരും ഉള്‍പ്പെട്ട 32 മത്സ്യതൊഴിലാളികള്‍ ബ്രിട്ടീഷ് നാവികസേനയുടെ പിടിയില്‍. ഇവരെ അറസ്റ്റ് ചെയ്തതായി വിഴിഞ്ഞം, നാഗര്‍കോവില്‍ തുറമുഖങ്ങളില്‍ വിവരം ലഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ അമേരിക്കന്‍ നാവിക സേനാ താവളത്തില്‍ ഇവരെ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് വിവരം. ഇരുപത് ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയില്‍നിന്നും അല്‍അമീന്‍, മെര്‍മെയിഡ് എന്നീ യന്ത്രവത്കൃത ബോട്ടുകളില്‍ മത്സ്യബന്ധനത്തിനു പോയത്. ബ്രിട്ടീഷ് സമുദ്രാതിര്‍ത്തി കടന്നു മത്സ്യബന്ധനം നടത്തി എന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. കഴിഞ്ഞ ഒന്നാം തീയതിയാണ് കടലില്‍ 1500 നോട്ടിക്കല്‍ മൈല്‍ അകലെനിന്നും ഇവര്‍ പിടിയിലായത്. ബ്രിട്ടീഷ് നാവികസേന ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ വിഴിഞ്ഞം സ്വദേശികളായ സുരേഷ്, ബിനു എന്നിവര്‍ കഴിഞ്ഞ ദിവസം ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. മെര്‍മയ്ഡ് പതിവായി വിദൂര മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകാറുണ്ട്. ആദ്യമായാണ് അല്‍-അമീന്‍ ബോട്ട് ഇത്രയേറെ ദൂരേക്ക് പോകുന്നത്. അതേസമയം ബോട്ടിലെ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് അല്‍-അമീന്‍ ബോട്ടുടമ ഹുസൈന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button