വീടുകളിൽ ഭാഗ്യം കൊണ്ടുവരാനായി വാസ്തുവും ഫാംഗ്ഷുയിയും പരീക്ഷിക്കുന്നവരാണ് നമ്മൾ. മിക്ക വീടുകളിലും മണിനാദം കേൾപ്പിക്കാനായി തൂക്കിയിടുന്ന വിൻഡ് ചൈം ഭാഗ്യം കൊണ്ടുവരുമെന്ന് അറിയാവുന്നവർ ചുരുക്കമാണ്. എന്നാൽ ഇത് കൃത്യമായ രീതികളിൽ ഇട്ടെങ്കിൽ മാത്രമേ ഭാഗ്യം എത്തുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്.
ഇതിലെ തൂക്കിയുടുന്ന മണികൾ അഞ്ചെണ്ണമാണെങ്കില്‍ ആരോഗ്യത്തിനു ഗുണകരവും ഏഴാണെങ്കില്‍ സൗഭാഗ്യവുമാണ്. 6, 7, 8,9 എന്നിങ്ങനെ തൂക്കമുള്ള വിന്‍ഡ് ചൈമാണ് ഏറ്റവും നല്ലത്. കുടുംബപ്രശ്‌നങ്ങളുളളവർ 2,3 മണികൾ ഉള്ളത് വാങ്ങുന്നതാണ് നല്ലത്. വീടിന്റെ പ്രവേശനകവാടത്തിലായാണ് ഇത് തുക്കിയിടേണ്ടത്. വീടിനുള്ളില്‍ തൂക്കിയാല്‍ നല്ല വായുസഞ്ചാരം ഉറപ്പു വരുത്തണം. ആരോഗ്യസംബന്ധമായ ഗുണം വേണമെങ്കില്‍ ഇത് മൂന്നു വാതിലുകള്‍ അഭിമുഖീകരിയ്ക്കത്തക്ക വിധത്തിലിടണം. 6 മണികൾ ഉള്ളത് വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കും.
കൂടാതെ ഇതിന്റെ മണികൾ പൊട്ടിയാലോ കേടായാലൊ ഉടനടി ഉപേക്ഷിക്കണം. കേടായത് ഉപയോഗിയ്ക്കുന്നത് ഏറെ ദോഷം വരുത്തുമെന്ന് ഫാംഗ്ഷുയി പറയുന്നു.
Post Your Comments