വ്യക്തിഗത വിവരങ്ങള്‍ സൈറ്റുകളിലൂടെ കൈമാറുമ്പോള്‍ സൂക്ഷിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍, വിവരങ്ങള്‍ നോക്കുമ്പോള്‍ ഓണ്‍ലൈനില്‍ ലോഗിന്‍ ആവശ്യപ്പെടുന്ന സൈറ്റുകള്‍, ഡിസ്‌കൗണ്ട് കൂപ്പണുകള്‍ നല്‍കുന്ന സൈറ്റുകള്‍ തുടങ്ങിയവ വഴിയാണ് നിങ്ങളുടെ വിവരങ്ങള്‍ ഡാറ്റ് ബ്രോക്കര്‍മാര്‍ ശേഖരിക്കുന്നത്.
വീട്ടുവിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി, വയസ്, വരുമാനം, തൊഴില്‍ എന്നിവയ്ക്കു പുറമേ വിവാഹിതനാണോ എന്ന് വിവരം പോലും ഓണ്‍ലൈനില്‍ കൈമാറാന്‍ ഡാറ്റ് ബ്രോക്കര്‍മാര്‍ തയ്യാറായി രംഗത്തുണ്ട്. ഒരു വ്യക്തിയുടെ വിവരങ്ങള്‍ കൈമാറുന്നത് കുറ്റകരമാണെങ്കിലും ഇതില്‍ ആരും പരാതിപ്പെടാത്തതു കൊണ്ട് ഇതിന്റെ വില്‍പ്പന തകൃതയായി നടക്കുന്നു. ആഗോള വിപണിയില്‍ ഡാറ്റ് ബ്രേക്കിങ് 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യവസായമായി മാറികഴിഞ്ഞിരിക്കുകയാണ്.
Post Your Comments