Kerala

പള്ളിമേടയിലെ പീഡനം: വൈദികന്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്

കണ്ണൂര്‍: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയാണ്. തെളിവെടുപ്പില്‍ വൈദികന്‍ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. 16കാരിയെ പീഡിപ്പിച്ച കേസിലാണ് വൈദികന്‍ ഫാദര്‍ വടക്കുംചേരിയെ(48) അറസ്റ്റ് ചെയ്തത്.

സംഭവം നടന്നിട്ട് കാലങ്ങളായെങ്കിലും കുട്ടിയുടെ പിതാവിനെ പ്രതിയാക്കി കേസ് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു. വൈദികനെ പീഡനം നടന്ന കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിമേടയില്‍ എത്തിച്ച് തെളിവെടുത്തു. സംഭവത്തിനുശേഷം പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തിരുന്നു. പ്രസവ വിവരം മറച്ചുവെച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പള്ളിമേടയില്‍ പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. നെടുമ്പാശേരി വിമാനത്താവളം വഴി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വൈദികനെ പോലീസ് പിടികൂടിയത്. പ്രതിക്ക് വിചാരണ കഴിയുംവരെ ജാമ്യം ലഭിക്കില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചിട്ടും വിവരം പുറത്തറിയിക്കാതിരുന്ന രക്ഷിതാക്കളേയും പോലീസ് ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button