വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്. തന്റെ വിലക്ക് നീക്കണമെന്നും, ക്രിക്കറ്റിലേക്കു തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ തലവന് ശ്രീശാന്ത് കത്തയ്യച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയാണ് ദ്രാവിഡ് തന്റെ പിന്തുണ അറിയിച്ചത്. ശ്രീശാന്തിന് ജന്മദിന ആശംസയും ഇത് തിരിച്ചുവരവിന്റെ വര്‍ഷമാകട്ടെ എന്നുള്ള ആശംസയും ദ്രാവിഡ് നേർന്നിരിക്കുന്നു. കൂടാതെ ശ്രീശാന്തും ദ്രാവിഡും ഒരുമിച്ചുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഫോട്ടോയും പോസ്റ്റിൽ ചേര്‍ത്തിരിക്കുന്നു.
Happy Birthday, @sreesanth36 !!
May the force be with you and Have a comeback year ahead. Best wishes !!
Rise and Shine. ? pic.twitter.com/kHkELN4Ddy— Rahul Dravid (@RahulDrav1d) February 7, 2017
Post Your Comments