Kerala

ആദ്യ സോളാര്‍ ബോട്ട് സര്‍വീസ് തകര്‍ക്കാന്‍ ശ്രമം; സംഭവത്തിനുപിന്നില്‍

കോട്ടയം: രാജ്യത്തെ ആദ്യയ സോളാര്‍ ബോട്ട് സര്‍വീസ് തകര്‍ക്കാന്‍ ശ്രമം. ഒരു മാസം മുന്‍പാണ് കേന്ദ്രമന്ത്രി പുതിയ ബോട്ട് സര്‍വീസിന് തുടക്കമിട്ടത്. തലനാരിഴയ്ക്കാണ് ബോട്ടിലുള്ളവര്‍ രക്ഷപ്പെട്ടത്. ബോട്ടില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബോട്ട് വൈക്കത്തു കായല്‍മധ്യേ തകരാറിലാകുകയായിരുന്നു.

ആദിത്യ എന്ന സോളാര്‍ ബോട്ട് നിര്‍മ്മിച്ചത് കുസാറ്റിലെ എന്‍ജീനീയര്‍മാരാണ്. 12 നട്ടുകള്‍ വെള്ളത്തിനടിയിലൂടെ ആരോ ഊരിമാറ്റിയ നിലയിലായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. ബോട്ട് യാത്രയ്ക്കിടെ എന്തോ പന്തികേട് തോന്നിയ ഡ്രൈവര്‍ ബോട്ട് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. പരിഭ്രാന്തി ഒട്ടും പുറത്തുകാട്ടാതെ തവണക്കടവില്‍ ബോട്ട് അടുപ്പിച്ചു. യാത്രക്കാര്‍ ഇറങ്ങിയ ശേഷം പരിശോധിച്ചപ്പോഴാണ് പ്രശ്‌നം ബോധ്യപ്പെട്ടത്.

ബോട്ടിന്റെ സ്റ്റിയറിംഗിന്റെ നട്ടും ബോള്‍ട്ടും ഇളകിയിരിക്കുന്നു. 12 നട്ടുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഞെട്ടിത്തെറിച്ച സ്രാങ്ക് അധികൃതരെ വിവരം അറിയിച്ചു. ഇതോടെ ബോട്ട് സര്‍വീസ് അവസാനിപ്പിച്ചു. പരിശോധനയില്‍ ഇത് അട്ടിമറിശ്രമമാണെന്ന് വിലയിരുത്തി. യാതൊരു കാരണവശാലും ഇത് സ്വയം ഇളകിപ്പോകാനുള്ള സാധ്യത ഇല്ല. ഇത്തരം അട്ടിമറികള്‍ ചെയ്യുന്നത് മട്ടാഞ്ചേരിയിലുള്ള ഒരു സംഘമാണ്. ഇവരുടെ പ്രധാന ഇടപാട് മട്ടാഞ്ചേരിയിലെ മത്സ്യബന്ധന ബോട്ടുകളുടെ സ്റ്റിയറിങ് ബോള്‍ട്ടുകള്‍ തകര്‍ക്കുകയാണ്. പോലീസ് ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button