മുംബൈ: ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി പൊരുതുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ അടുത്തനീക്കം മദ്യനിരോധനം. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരത്തിനിറങ്ങുന്നത്. സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്താനാണ് പരിപാടി.
പുണെയില്‍നിന്നാണ് മദ്യത്തിനെതിരെ പ്രചാരണ പരിപാടി ആരംഭിക്കുകയെന്നും മദ്യത്തിന്റെ അമിതോപയോഗം നേരിടാന്‍ ‘തായ്ഗിരി’ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുമെന്നും തൃപ്തി പറഞ്ഞു. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ താന്‍ മഹാത്മാഗാന്ധിയുടെ പാത പിന്തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും തൃപ്തി ദേശായി മുന്നറിയിപ്പുനല്‍കി.
Post Your Comments