NewsInternational

അമേരിക്കന്‍ പൗരന്‍മാരെ രാജ്യത്തു പ്രവേശിപ്പിക്കില്ല – ഇറാന്‍

ടെഹ്റാന്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഇറാന്‍. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാണ് ഇറാന്റെ മറുപടി.അമേരിക്കൻ പൌരന്മാർക്കു രാജ്യത്തു പ്രവേശിക്കാൻ അനുമതി നൽകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മുസ്ലിം ജനതയെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ളതാണ് ട്രമ്പിന്റെഎ തീരുമാനമെന്ന് ഇറാൻ വക്താവ് പറഞ്ഞു.

ഇറാഖില്‍ നിന്നും, യെമനില്‍ നിന്നുമുള്ള യാത്രക്കാരെ തടഞ്ഞതായും റിപ്പോർട്ടുണ്ട്. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ട്രംപിന്റെ പുതിയ തീരുമാനം അക്രമണങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button