നമ്മുടെ നാട്ടില്‍ സുലഭമായി വളരുന്ന ഒന്നാണ് പേരക്ക. ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ ഇതിൽ വൻതോതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുളിവുകള്‍, വരള്‍ച്ച എന്നിവയെ കുറയ്ക്കാനും ചര്‍മ്മത്തെ ഉറപ്പുള്ളതാക്കാനും പേരയ്ക്ക സഹായിക്കും.
പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ പേരയ്ക്കയ്ക്ക് കഴിയും. രണ്ട് തരം പ്രമേഹങ്ങളെ തടയാന്‍ പേരക്ക കഴിക്കുന്നതു കൊണ്ട് കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ എ പേരക്കയില് വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. തിമിര സാധ്യതകളെ വലിയ തോതില്‍ പ്രതിരോധിക്കാനും പേരക്കയ്ക്കാകും
Post Your Comments