മുംബൈ: മുസ്ലിം ലീഗ് മുംബൈ യൂനിറ്റ് വൈസ് പ്രസിഡന്റ് സാജിത് സുപാരിവാല ശിവസേനയില്‍ ചേര്‍ന്നു. ലീഗിന് വളര്‍ച്ച ഇല്ലെന്നും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന താല്പര്യം കൊണ്ടാണ് ശിവസേനയില്‍ ചേര്‍ന്നതെന്നുമാണ് സാജിതിന്റെ വിശദീകരണം.
നഗരസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സാജിതിന്റെ കാലുമാറ്റം. തെരഞ്ഞെടുപ്പ് കാലത്തെ കാലുമാറ്റത്തില്‍ ഒന്നാണ് സാജിതിന്റെ ശിവസേന പ്രവേശമെന്നും ലീഗിന്റെ പ്രാധാന്യം അറിയുന്നവര്‍ ഇങ്ങനെ ചെയ്യില്ലെന്നും ലീഗ് മുംബൈ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് പറഞ്ഞു.
അതേസമയം ഉദ്ധവ് താക്കറെയെ കണ്ട് സംസാരിച്ചതോടെ ശിവസേനയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്ന് സാജിദ് പറഞ്ഞു . ശിവസേന വര്‍ഗീയ പാര്‍ട്ടി അല്ല. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉന്നമനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണോ പാര്‍ട്ടി മാറിയത് എന്ന ചോദ്യത്തിന് ശിവസേനക്ക് ഇപ്പോള്‍ തന്നെ ഇഷ്ടംപോലെ മുസ്ലിം സ്ഥാനാര്ഥികളുണ്ടെന്നായിരുന്നു സാജിതിന്റെ പ്രതികരണം.
Post Your Comments