KeralaNews

ഇന്ത്യയിലെ പാക് സ്നേഹികളെ തുറന്നുകാണിക്കും- മല്ലു സൈബര്‍ ഹാക്കര്‍മാർ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന് വേണ്ടി ഓണ്‍ലൈനിലും നവമാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് മല്ലു സൈബർ ഹാക്കർസ്. പാകിസ്ഥാന്‍ എന്നത് തങ്ങളെ സംബന്ധിച്ച്‌ വെറും അയല്‍ രാജ്യം മാത്രമല്ല മറിച്ച്‌ ശത്രുരാജ്യം തന്നെയാണ് എന്ന് പറയുന്ന അവർ ഇന്ത്യയിലെ പലരും ഇന്ത്യയ്ക്കെതിരെ പൊരുതുന്നവര്‍ പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങാത്ത പാക് അനുയായികളാണെന്നും പറയുന്നു.ഇന്ത്യയില്‍ ജനിച്ചു ഇന്ത്യയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ ജാരസന്തത്തികളേ നിങ്ങളുടെ വിവരം ഞങ്ങള്‍ ഉടന്‍ തന്നെ പബ്ലിക്ക് ആക്കുന്നതാണ്.കാത്തിരുന്നോളൂ എന്നാണ് മുന്നറിയിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
എല്ലാ മലയാളികള്‍ക്കും മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്‍റെ നല്ല നമസ്കാരം…
ഇന്നലെ വൈകിട്ടോടെ ഞങ്ങള്‍ പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് ഏന്‍ഡ് നാഷണല്‍ ഹെറിറ്റേജ് എന്ന ഔദ്യോഗിക സൈറ്റ് കീഴടക്കുകയും ലോഗിന്‍ ഡീറ്റയില്‍സ് പബ്ലിക്ക് ആക്കുകയും ചെയ്തത് ശ്രദ്ദിച്ചിരിക്കുമല്ലോ. പാകിസ്ഥാന്‍ എന്നത് ഞങ്ങളെ സംബന്ധിച്ച്‌ വെറും അയല്‍ രാജ്യം മാത്രമല്ല മറിച്ച്‌ ശത്രുരാജ്യം തന്നെയാണ്. ഇന്ത്യന്‍ സാന്പത്തിക മേഖലയെയും ദേശീയ സുരക്ഷയെയും തകര്‍ക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുരാജ്യം.

ഞങ്ങള്‍ വേണ്ട എന്ന് വയ്ക്കുംതോറും സൈബര്‍മേഖലയില്‍ കൂടിപോലും സദാ കടന്നാക്രമണം നടത്തുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ എത്ര സുരക്ഷിതമെന്ന് പാകിസ്ഥാന്‍ വാദിക്കുന്ന അവരുടെ ഗവണ്മെന്‍റ് സൈറ്റുകള്‍ പോലും തകര്‍ത്തുകളയാന്‍ ബാധ്യസ്ഥരാവുന്നത്.

എന്നാല്‍ ഇന്നലെ ഞങ്ങള്‍ പുറത്തുവിട്ട ലോഗിന്‍ ഡീറ്റയില്‍സ് ഉപയോഗിച്ച്‌ പാക്കിസ്ഥാന്‍ ഗവണ്മെന്‍റ് സൈറ്റുകളില്‍ കയറുകയും ഞങ്ങള്‍ ചെയ്ത അപ്ഡേറ്റുകള്‍ മാറ്റി മലയാളത്തില്‍ തന്നെ പാക്കിസ്ഥാന്‍ അനുകൂല പോസ്റ്റുകള്‍/അപ്ഡേറ്റുകള്‍ ചെയ്തത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നു ഇന്ത്യയ്ക്കെതിരെ ഇന്ത്യന്‍ വികാരങ്ങള്‍ക്കെതിരെ പൊരുതുന്ന ഇങ്ങനെ ഉള്ളവരുടെ തന്ത(മാര്‍..! എത്ര എന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ല സത്യം..)
പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങാത്ത പോര്‍ക്കിസ്ഥാന്‍ പ്ളേ ബോയ്സ് ആണെന്നതിന്ന് സംശയം ഇല്ല. ഇങ്ങനെ ഉള്ളവര്‍ ഒരു കാര്യം മസസിലാക്കേണ്ടതാണ്. മല്ലുസൈബര്‍ സോള്‍ജിയേഴ്സ് ആരെന്നും ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നും…!

ഇനിയും ഞങ്ങളെ പറ്റിഅറിയില്ലെങ്കില്‍ ഞങ്ങളെ പറ്റി ദയവായി ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുക.ഇന്നലെ ആ സൈറ്റില്‍ കയറി അപ്ഡേറ്റ് ചെയ്ത മുഴുവന്‍ പേരുടെയും ലോഗ് ഫയല്‍സ് ഞങ്ങളുടെ കയ്യില്‍ ഉണ്ട്. ഇന്ത്യയില്‍ ജനിച്ചു ഇന്ത്യയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ ജാരസന്തത്തികളേ നിങ്ങളുടെ വിവരം ഞങ്ങള്‍ ഉടന്‍ തന്നെ പബ്ലിക്ക് ആക്കുന്നതാണ്.കാത്തിരുന്നോളൂ……ജയ് ഹിന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button