ശ്രീനഗർ : കടുത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് ദുരിതത്തിലായി ജനങ്ങൾ. കഴിഞ്ഞ രാത്രി അനുഭവപ്പെട്ട രൂക്ഷമായ മഞ്ഞുവീഴ്ചയെ തുടർന്നാണ് കാഷ്മീർ താഴ്വരയിൽ ജനജീവിതം ബുദ്ധി മുട്ടിലായത്. എല്ലാ ഗതാഗതമാർഗ്ഗങ്ങളും നിലച്ചതോടെ കാശ്മീർ ഇപ്പോൾ ഒറ്റപ്പെട്ട സ്‌ഥിതിയിലാണ്.
ചൊവ്വാഴ്ച 0.4 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച പുലർച്ചയോടെ മൈനസ് 2.5 ഡിഗ്രിയിലെത്തി നിൽക്കുന്നു. 24 മണിക്കൂറിനിടെ ശ്രീനഗറിൽ മാത്രം ഒൻപത് സെന്റിമീറ്റർ മഞ്ഞുവീഴ്ച്ച ഉണ്ടായെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയുന്നു. ഗുൽമർഗ്, പാൽഗാം എന്നിവടങ്ങളിലും രൂക്ഷമായ മഞ്ഞുവീഴ്ച്ച ഉണ്ടായി.
മഞ്ഞുവീഴ്ച്ച കനത്തതോടെ ജമ്മു–ശ്രീനഗർ ഹൈവേ ഇപ്പോൾ അടച്ചിരിക്കുകയാണ് ഹൈവേയിലെ മഞ്ഞ് മാറ്റാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. കാഴ്ച മറഞ്ഞതോടെ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ എല്ലാം തന്നെ റദ്ദാക്കി.
Post Your Comments