ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 100 സീറ്റിലേക്ക് ആരൊക്കെ മത്സരിക്കുമെന്ന് ബിഎസ്പി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മൂന്നിലൊന്നു സീറ്റ് മുസ്ലീം സ്ഥാനാര്ത്ഥതികള്ക്ക് നല്‍കിയിട്ടുണ്ട്. 36 മുസ്ലിം സ്ഥാനാര്‍ഥികളാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടത്. 97 മുസ്ലിം സ്ഥാനാര്‍ഥികളെയും 87 ദളിത് സ്ഥാനാര്‍ഥികളെയും മത്സരരംഗത്തിറക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments